അഞ്ചുദിവസം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി; 50 കാരി പിടിയില്‍

By Web TeamFirst Published May 9, 2019, 5:31 PM IST
Highlights

ഭര്‍ത്താവ് അതേ ആശുപത്രിയിലെ പുരുഷ വാര്‍ഡില്‍ അഡ്മിറ്റാണെന്ന് കുട്ടിയുടെ മാതാപിതാക്കളെ മറിയമ്മ പറഞ്ഞുവിശ്വസിപ്പിച്ചു. 

പൊള്ളാച്ചി: ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പിടികൂടി. ഇന്ന് പുലര്‍ച്ചെ പൊള്ളാച്ചിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. അഞ്ചുദിവസം മാത്രം പ്രായമുള്ള  കുട്ടിയെ ഞായറാഴ്ചയാണ് മറിയമ്മ എന്ന സ്ത്രീ തട്ടിയെടുത്തത്. കുട്ടിയുടെ മാതാപിതാക്കളോട് സൗഹൃദം സ്ഥാപിച്ചായിരുന്നു ഇവര്‍ കൃത്യം നടത്തിയത്.

ഭര്‍ത്താവ് അതേ ആശുപത്രിയിലെ പുരുഷ വാര്‍ഡില്‍ അഡ്മിറ്റാണെന്ന് കുട്ടിയുടെ മാതാപിതാക്കളെ മറിയമ്മ പറഞ്ഞുവിശ്വസിപ്പിച്ചു.  കുട്ടിയുടെ എല്ലാ കാര്യങ്ങളും താന്‍ നോക്കിക്കൊള്ളാമെന്നും തന്നെ സ്ത്രീകളുടെ വാര്‍ഡില്‍ നിര്‍ത്തണമെന്നും ഇവര്‍ ദമ്പതികളോട് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുമായി ഇവര്‍  കടന്നുകളഞ്ഞു.

മാതാപിതാക്കള്‍ ബഹളം വച്ചതോടെ ആശുപത്രി അധികൃതര്‍ സിസിടവി പരിശോധിച്ച് പൊലീസിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും  ചെയ്തു.  സ്ത്രീയെ കണ്ടെത്തുന്നതിനായി പൊള്ളാച്ചി പൊലീസ് രണ്ട് സ്പെഷ്യല്‍ ടീംസിനെ നിയോഗിക്കുകയായിരുന്നു.

click me!