അടിമാലിയില്‍ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് പിടിയില്‍

Published : Nov 14, 2022, 10:42 PM ISTUpdated : Nov 14, 2022, 11:31 PM IST
അടിമാലിയില്‍ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് പിടിയില്‍

Synopsis

കുട്ടിയുടെ മാതാവും സഹോദരനും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡപ്പിച്ചിരുന്നത്. പോക്സോ വകുപ്പ് വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇടുക്കി: അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിയായ നിധിൻ (26) തങ്കച്ചനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയിൽ പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതർ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. 

പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായതോടെ നിധിന്‍ ഒളിവിൽ പോയി. നിധിനെ ഒളിവിൽ പോകാൻ സഹായിച്ച നാല് സുഹൃത്തുക്കളെ ഇന്നലെ അടിമാലി പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ നിധിൻ രാവിലെ അഭിഭാഷകനോടൊപ്പം അടിമാലി പൊലീസിൽ ഹാജരാകാൻ നടപടി ആരംഭിച്ചിരുന്നു. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് നിധിൻ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കുട്ടിയുടെ മാതാവും സഹോദരനും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡപ്പിച്ചിരുന്നത്. പോക്സോ വകുപ്പ് വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ