
തിരുവനന്തപുരം: നെടുമങ്ങാട് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം മറിഞ്ഞു.മാലിന്യവുമായി വന്ന ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തിൽ പരിക്കേറ്റ് ലോറി ഡ്രൈവർ ചികിത്സയിലാണെന്ന് പൊലീസ് കണ്ടെത്തി.
പുലർച്ചെയാണ് കിളളിയാറിന്റെ കൈവഴിയായ നെട്ടറ തോട്ടിലേക്ക് മാലിന്യമെഴുക്കാനായി ലോറിയെത്തിയത്. പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി തലകീഴായി മറിഞ്ഞു.ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നാലെ ലോറിയിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പ്രദേശത്താകെ പരന്നു.വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് പ്രദേശം വൃത്തിയാക്കിയെങ്കിലും ദുർഗന്ധം മാറിയില്ല.
പ്രദേശത്ത് ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണെന്നും പലകുറി പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.
അന്യേഷണത്തിൽ ബാലരാമപുരം സ്വദേശിയുടേതാണ് വാഹനമെന്ന് പൊലീസ് കണ്ടെത്തി.ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡ്രൈവറേയും ഉടമയേയും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam