
കാൺപുർ: ലീവ് നൽകാത്തതിന്റെ പേരിൽ ഉത്തർപ്രദേശിലെ ബദുൻ ജില്ലയിൽ സീനിയർ സബ് ഇൻസ്പെക്ടറെ പൊലീസ് കോൺസ്റ്റബിൾ വെടിവച്ചു. അതിന് ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കാനും ശ്രമിച്ചു. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബദുൻ ജില്ലയിലെ ഉജാനി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇവിടെ പുതിയതായി എത്തിയ പൊലീസ് കോൺസ്റ്റബിൾ പത്ത് ദിവസത്തെ അവധിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ സീനിയർ സബ് ഇൻസ്പെക്ടർ അത് അനുവദിച്ചില്ല. നാല് ദിവസം മാത്രമേ അവധി നൽകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും കോൺസ്റ്റബിൾ എസ്എസ്ഐയുടെ അടിവയറ്റിൽ വെടിയുതിർക്കുകയും ചെയ്തത്. പിന്നീട് ഇയാൾ സ്വന്തം തോളിലും വെടിവച്ചു.
ഉജാനി പോലീസ് സ്റ്റേഷനിൽ നിന്നുള്ള കോൺസ്റ്റബിൾ ലളിത്, എസ്എസ്ഐ രാം അവതാർ എന്നിവർ തമ്മിലാണ് ലീവ് അനുവദിക്കുന്നതിൽ വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായതോടെ കോൺസ്റ്റബിൾ ആദ്യം എസ്എസ്ഐയെ വെടിവെക്കുകയും പിന്നീട് സ്വയം വെടിവയ്ക്കുകയും ചെയ്തു. എസ്എസ്ഐയുടെ അവസ്ഥ ഗുരുതരമാണ്. കൂടുതൽ ചികിത്സയ്ക്കായി ഇരുവരെയും ബറേലിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ മജിസ്‌ട്രേറ്റ് കുമാർ പ്രശാന്ത് പറഞ്ഞു,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam