
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഇതുവരെ പൊലീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ 70.1 ലിറ്റര്‍ മദ്യവും എക്‌സൈസ് വകുപ്പിന്റെ പരിശോധനയില്‍ 1564.53 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയതോടെ ഇതുവരെ 1634.63 ലിറ്റര്‍ മദ്യമാണ് പൊലീസ്, എക്സൈസ്, വിവിധ സ്‌ക്വാഡുകള്‍ എന്നിവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 5,15,353.50 രൂപയാണ്. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ 6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എം.ഡി.എം.എ, ഒന്‍പത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കള്‍, 12 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 48 പാക്കറ്റ് ഹാന്‍സ്, 2 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഉള്‍പ്പെടെ 4,24,189 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓണക്കാല പരിശോധന: 46 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, പിഴ ഈടാക്കിയത് ലക്ഷങ്ങള്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണക്കാല പരിശോധനകള്‍ തുടരുന്നു. കണ്‍ട്രോളര്‍ വി.കെ അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. ഇതുവരെ 46 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 1,91000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശരിയായ രീതിയില്‍ അല്ലാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, വില കൂടുതല്‍ വാങ്ങുക, വില തിരുത്തി വില്‍പന നടത്തുക, രജിസ്ട്രേഷന്‍ എടുക്കാതിരിക്കുക, അളവില്‍ കുറച്ച് വില്‍പ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധനകള്‍ നടത്തുന്നത്. ഉത്രാടദിവസം വരെ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ഇ.പി അനില്‍ കുമാര്‍, സുജ ജോസഫ് എന്നിവര്‍ അറിയിച്ചു.
കെ.എം ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam