
കോഴിക്കോട്: ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ടാംപ്രതി ഇന്ത്യേഷ് കുമാറിനെ പറ്റി വിവരം ലഭിക്കുന്നവർ അടുത്തുള്ള പെലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നാണ് നോട്ടീസ്.
പീഡനം നടന്ന് നാല് ദിവസമായിട്ടും രണ്ടാംപ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവിൽ ഇയാൾ വയനാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന.
മാനസിക അസ്വസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് കുന്ദമംഗലം പന്തീർപാടം, പാണരു
കണ്ടത്തിൽവീട്ടിൽ ഇന്ത്യേഷ് ( 38) എന്നയാൾക്കെതിരെയാണ് കോഴിക്കോട് സിറ്റി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ചേവായുർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കോട്ടാംപറമ്പ് എന്ന സ്ഥലത്തു നിന്നും ബുദ്ധിമാന്ദ്യമുള്ള യുവതിയെ സ്കൂട്ടറിൽ കയറ്റികൊണ്ടുപോയി ബസ്സിൽ വെച്ച് കൂട്ടു പ്രതികളോടൊപ്പം ബലാത്സംഗം ചെയ്തെന്നാണ് ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
ഈ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് : 9497990115 (മെഡിക്കൽ കോളേജ്) അറിയിക്കണമെന്നാണ് നോട്ടീസ്. മൂന്ന് ദിവസം മുൻപ് ഈ കേസിൽ കുന്ദമംഗലം സ്വദേശിയായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വീട്ടിറങ്ങിയ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതികൾ ചേവായൂർ കൊട്ടാംപറമ്പിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam