പെരുമ്പാവൂരിലെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികൾക്കായി പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്

Web Desk   | Asianet News
Published : Feb 20, 2020, 03:21 PM IST
പെരുമ്പാവൂരിലെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികൾക്കായി പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്

Synopsis

പെരുമ്പാവൂർ രായമംഗലം സ്വദേശികളായ അമൽ കണ്ടംപറമ്പിൽ, കിരൺ പറമ്പിവീട്ടിൽ, ബേസിൽ പള്ളിയാംപുറത്ത് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.

കൊച്ചി: കൊച്ചിയില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പെരുമ്പാവൂർ രായമംഗലം സ്വദേശികളായ അമൽ കണ്ടംപറമ്പിൽ, കിരൺ പറമ്പിവീട്ടിൽ, ബേസിൽ പള്ളിയാംപുറത്ത് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മൂന്നംഗ സംഘം മർദ്ദിച്ചത്.

പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ആണ് സംഭവം നടന്നത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെ യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം നഷ്ടമായതോടെ ശ്രീജേഷിനെ മര്‍ദ്ദിച്ചവര്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ശ്രീജേഷ് മദ്യപിച്ച് ബൈക്കില്‍നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്.സംഭവത്തില്‍ കുറുപ്പുംപടി പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്