
ദില്ലി: പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച നടത്തി നഗരത്തെ ഭീതിയിലാക്കിയ രണ്ട് കൊടുംകുറ്റവാളികളെ പൊലീസ് അതിസാഹസികമായി കീഴടക്കി. മോഷണശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായത്. അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാർക്ക് നേരെയും പ്രതികൾ വെടിവെച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ദില്ലി നഗരത്തെ വിറപ്പിച്ച് ഈ സംഭവം നടന്നത്. ദില്ലിയിലെ രോഹിണിയിൽ വഴിയിരികിലൂടെ നടന്നു പോകുകയായിരുന്നു യുവതികളെ ബൈക്ക് എത്തിയ രണ്ട് പേർ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും ഇവർ കവർന്നു.
വെടിയുതിർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ കടന്നതോടെ നാട്ടുകാർ ഓടിക്കൂടി. ഭയന്നു പോയ യുവതികൾ പിന്നീട് പൊലീസിൽപരാതി നൽകി. ഇതിനിടെ ദില്ലിയിലെ മജുനു കി തിലയിൽ മോഷണശ്രമത്തിനിടെ ഒരു നേപ്പാൾ പൗരയെയും പ്രതികൾ വെടിവച്ചു കൊന്നു.
പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ആക്രമണം നടത്തിയത് ഗീതാ കോളനിയിലെ താമസക്കാരായ ഫൈസൻ, സമീർ എന്നിവരാണെന്ന് കണ്ടെത്തി. പ്രതികളെ പിടികൂടാൻ സ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെയും ഇവർ വെടിവെപ്പ് നടത്തി അതിസാഹസികമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയതത്. ഇവർക്കെതിരെ കൊലപാതകം ഉൾപ്പെടെ 25 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam