പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

Published : Oct 26, 2022, 10:03 PM IST
പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

Synopsis

പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായി പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 

കൊടുങ്ങല്ലൂര്‍: പീഡനക്കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശി ആലിങ്ങപറമ്പിൽ ശ്രീജിത്തിനെയാണ് (29) പീഡനക്കേസിൽ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായി പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 
 

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ പോക്സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി  കൊന്നാലത്ത്  മുബഷീര്‍ ആണ് അറസ്റ്റിലായത്. പതിനൊന്നു വയസുകാരനെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.   കുട്ടിയുടെ  പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാന്‍ മുബഷീര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. ഇതിനു പിന്നാലെ രക്ഷിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഇടുക്കി: കുമളിയിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ കാർ  ഇടിപ്പിച്ചു വീഴ്ത്തിയതായി  പരാതി. അതിർത്തി ചെക് പോസ്റ്റിൽ ഡ്യൂട്ടി നോക്കുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജോസി വർഗ്ഗീസിനെ പരുക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേക്കടി ബൈപ്പാസ് റോഡിൽ താമരക്കണ്ടത്തിന് സമീപത്താണ് സംഭവം. കുമളി സ്വദേശി താക്കർ എന്നു വിളിക്കുന്ന  സക്കീർ ഹുസൈൻന്റെ അംബാസിഡർ കാറാണ് ജോസിയെ ഇടിച്ചത്സക്കീർ ഹുസൈന്റെ  വാഹനം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ വൈരാഗ്യമാണ് കാരണമെന്നാണ് ജോസി  പറയുന്നത് . അതേ സമയം മനപൂർവ്വം അപകടം ഉണ്ടാക്കിയതല്ലന്നാണ് സക്കീർ ഹുസൈൻ പോലീസിനോട് പറഞ്ഞത്. സംഭവം സംബന്ധിച്ച് കുമിളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്