തമിഴ്നാട്ടില്‍ പിടികൂടുന്നതിനിടെ ഗുണ്ടാസംഘത്തിന്‍റെ ബോംബേറ്; ഹെഡ്‌കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Aug 18, 2020, 11:01 PM IST
Highlights

നിരവധി കൊലപാതക കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ദുരൈമുത്തുവിനെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്പ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടില്‍ ഗുണ്ടാസംഘത്തെ പിടികൂടുന്നതിനിടെ പൊലീസിന് നേരെയുണ്ടായ ബോബേറില്‍ തൂത്തുക്കുടി സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ സുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടു. നിരവധി കൊലപാതക കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ദുരൈമുത്തുവിനെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്പ്പെടുത്തി.

തൂത്തുക്കുടിയിലെ കുപ്രസിദ്ധ ഗുണ്ട ദുരൈമുത്തുവിനെയും കൂട്ടാളികളെയുമാണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൂത്തുക്കുടി മണക്കരയിലെ വനമേഖലയോട് ചേര്‍ന്നാണ് ദുരൈമുത്തുവും സംഘവും കഴിഞ്ഞിരുന്നത്. രാഷ്ട്രീയ നേതാക്കളുടെയും ക്വാറി മാഫിയകളുടേയും ക്വട്ടേഷന്‍ നേതാവായാണ് മുത്തു അറിയപ്പെട്ടിരുന്നത്. തൂത്തുക്കുടി, തിരുനെല്‍വേലി, മധുര എന്നിവിടങ്ങളിലായി നാല് കൊലപാതക കേസുകള്‍, പന്ത്രണ്ടിലധികം പണതട്ടിപ്പ് കേസുകള്‍, ഏഴ് വഞ്ചനാകേസുകള്‍ എന്നിവയില്‍ പ്രതിയാണിയാള്‍.  

മഫ്‌തി വേഷത്തിലെത്തിയ പൊലീസിനെ കണ്ടയുടനെ ദുരൈമുത്തുവും സംഘവും താവളത്തില്‍ നിന്ന് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. വന്‍ സന്നാഹവുമായി എത്തിയ പൊലീസ് തടഞ്ഞതോടെ ബോംബെറിഞ്ഞു. രണ്ട് തവണ ദുരൈമുത്തുവും കൂട്ടാളികളും പൊലീസിന് നേരെ ബോബെറിഞ്ഞു. നാല് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്ത് ഉള്‍പ്പടെ പൊള്ളലേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ സുബ്രഹ്മണ്യത്തെ സമീപത്തെ ആശുപ‌ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കുമ്പള സ്വദേശിയുടെ കൊലപാതകം; മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കളും ആത്മഹത്യ ചെയ്തു, ദുരൂഹത ഏറുന്നു

click me!