
കണ്ണൂർ: പയ്യന്നൂരിൽ വയോധികന് ക്രൂരമർദനം. മൂന്ന് പേർ ചേർന്ന് വൃദ്ധനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യപിച്ചെത്തിയവർ അകാരണമായാണ് മർദിച്ചതെന്ന് ഇദേഹം പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ കമ്മാരൻ പണമെടുക്കാനായാണ് പയ്യന്നൂരിലെ എൽഐസി ജംഗഷന് സമീപത്തെ എടിഎമ്മിൽ എത്തിയത്. അവിടെ ഉണ്ടായിരുന്ന മൂന്ന് പേരോട് എടിഎമ്മിൽ പണം ഉണ്ടോയെന്ന് ചോദിച്ചതിന് മർദിച്ചെന്നാണ് കമ്മാരന്‍റെ പരാതി. പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരം രൂപ ഇവർ കൊണ്ടുപോയതായും പതിനെട്ടായിരം വിലവരുന്ന മൊബൈൽ എറിഞ്ഞുതകർത്തായും കമ്മാരൻ പൊലീസിനോട് പറഞ്ഞു.
മദ്യപിച്ച് എത്തിയ മൂന്ന് പേർ സംഭവ ശേഷം ഓട്ടോറിക്ഷയിൽ കയറി പോയി. കമ്മാരന്‍റെ പരാതിയിൽ പയ്യന്നൂർ സ്വദേശികളായ സുധി, രാഗേഷ്, രജി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
കുമ്പള സ്വദേശിയുടെ കൊലപാതകം; മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കളും ആത്മഹത്യ ചെയ്തു, ദുരൂഹത ഏറുന്നു
ആമ്പല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട; വീട്ടിൽ സൂക്ഷിച്ചിരുന്ന 2,480 ലിറ്റർ സ്പിരിറ്റ് പിടികൂടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam