പൊലീസിന്‍റെ പട്രോളിങ് ബൈക്ക് മോഷ്ടിച്ചു, സൈറണുമായി നഗരം ചുറ്റി; പ്രതി പിടിയില്‍

Published : May 25, 2019, 01:08 PM ISTUpdated : May 25, 2019, 01:10 PM IST
പൊലീസിന്‍റെ പട്രോളിങ് ബൈക്ക് മോഷ്ടിച്ചു, സൈറണുമായി നഗരം ചുറ്റി; പ്രതി പിടിയില്‍

Synopsis

ബൈക്ക് കണ്ടെത്താനായി അന്വേഷണം തുടരുമ്പോഴാണ് മോഷണം പോയ ബൈക്കുമായി ഗ്രേറ്റര്‍ നോയിഡയിലെ റോഡിലൂടെ പോകുകയായിരുന്നു പ്രതിയെ കണ്ടത്.

ഗ്രേറ്റര്‍ നോയിഡ: പൊലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിങിനുപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ പ്രതി പിടിയില്‍. ദില്ലിയിലെ പ്രീത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് പട്രോളിങിന് ഉപയോഗിക്കുന്ന ബൈക്ക് മോഷണം പോയത്. 

പൊലീസ് അന്വേഷണത്തില്‍ ബൈക്ക് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും കണ്ടെത്തി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;

ബുധനാഴ്ചയാണ് പൊലീസ് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയത്. ബൈക്ക് കണ്ടെത്താനായി അന്വേഷണം തുടരുമ്പോഴാണ് മോഷണം പോയ ബൈക്കുമായി ഗ്രേറ്റര്‍ നോയിഡയിലെ റോഡിലൂടെ പോകുകയായിരുന്നു പ്രതിയെ കണ്ടത്. ദില്ലി പൊലീസ് എന്നെഴുതിയ ബൈക്കില്‍ നീല നിറത്തിലുള്ള ബീക്കണും സൈറണും ഘടിപ്പിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ്  സ്റ്റേഷനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്കാണിതെന്ന് മനസ്സിലായത്. തുടര്‍ന്ന് ബൈക്ക് ഉള്‍പ്പെടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രതിയുടെ മാനസികനില ശരിയല്ലെന്ന് പൊലീസ് വെളിപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ കൊന്നു, 20 ദിവസത്തോളം ഉറക്കം കളഞ്ഞ് പേടിസ്വപ്നം, കീഴടങ്ങി യുവാവ്