തൃശ്ശൂരിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 28 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

Published : May 18, 2020, 09:38 PM IST
തൃശ്ശൂരിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 28 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

Synopsis

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 


തൃശ്ശൂർ: മാളയിൽ 28 കിലോ കഞ്ചാവ് വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ഷിജോയുടെ വീട്ടുപറമ്പിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ മറ്റൊരു കഞ്ചാവ് കേസിൽ നിലവിൽ അറസ്റ്റിലാണ്. 

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വീടിനു പിറകിൽ തൊഴുത്തിന് സമീപം കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 13 പാക്കറ്റുകളിലായി 28 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവിന് 30 ലക്ഷത്തിലധികം വില വരുമെന്ന് പോലീസ് അറിയിച്ചു. 

ചെറിയ പാക്കറ്റുകളിലാക്കി വിതരണം നടത്താൻ ആയിരുന്നു പദ്ധതി. വീര്യം കൂടിയ കഞ്ചാവ് ആണ് ഇതെന്നും അതുകൊണ്ടു തന്നെ വില കൂടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃശ്ശൂർ പൊലീസിലെ ആൻ്റി നാർക്കോട്ടിക് സ്ക്വാഡും ഷാഡോ പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കുഴിച്ചിട്ട ഷിജോ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾ നിലവിൽ മറ്റൊരു കഞ്ചാവ് കേസിൽ അറസ്റ്റിലാണെന്നും പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ