മലപ്പുറത്ത് എസ് ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

Web Desk   | Asianet News
Published : Oct 14, 2021, 05:39 PM ISTUpdated : Oct 14, 2021, 08:17 PM IST
മലപ്പുറത്ത് എസ് ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

Synopsis

പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ (Kondotty) എസ് ഐക്ക് കുത്തേറ്റു. എസ് ഐ രാമചന്ദ്രനാണ് (SI Ramachandran) കൈക്ക് കുത്തേറ്റത്‌. പള്ളിക്കൽ ബസാറിലെ (Pallikkal bazar)  മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

എസ് ഐ രാമചന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്ര ക്രിയക്ക് വിധേയനാക്കി. അദ്ദേഹത്തിന്‍റെ നില ഗുരുതരമല്ല. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പൊലീസ് യൂണിഫോം കണ്ടയുടൻ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. 

ഉളിക്കൽ മിനി എസ്റ്റേറ്റിൽ ചെരുപ്പ് കമ്പിനിക്ക് കല്ലെറിഞ്ഞെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പോയപ്പോള്‍ പ്രതിയായ പാലകുളങ്ങര ഹരീഷ് എന്ന അനിയാണ് എസ്.ഐയെ കുത്തിയത്.  പെയിന്‍റിംഗ് തൊഴിലാളിയായ ഹരീഷ് ലഹരിയിലാണ് പൊലീസിനെ ആക്രമിച്ചതെന്ന് കരുതുന്നു.പൊലീസ്  ഹരീഷിനെ കസ്റ്റഡിയിലെടുത്ത് കോണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പൊലീസ് സ്റ്റേഷനിലും ഇയാള്‍ ആക്രമണ സ്വഭാവം കാണിച്ചിരുന്നു.

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്