
കൊല്ലം: കൊല്ലം മുഖത്തല സ്വദേശിനിയായ ബ്യൂട്ടിഷ്യന്‍ സുചിത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് ഏഴുപത്തിമൂന്ന് പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പണം തട്ടുന്നതിന് വേണ്ടി യുവതിയെ വശീകരിച്ച് പാലക്കാട് എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
സമൂഹമാധ്യമത്തിലൂടെയാണ് പ്രശാന്ത് ഭാര്യയുടെ സുഹൃത്തായ സുചിത്രയുമായി അടുക്കുന്നത്. പിന്നീട് പ്രണം നടിച്ച് സുചിത്രക്ക് ഒപ്പംകൂടി. അവരെ കാണുന്നതിന് വേണ്ടി പല ആവര്‍ത്തി പ്രശാന്ത് കൊല്ലത്ത് എത്തി. സുചിത്രയുടെ കയ്യില്‍ നിന്നും പണം തട്ടുകയെന്ന ലക്ഷ്യത്തോടെ പ്രശാന്ത് അടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മാര്‍ച്ച് പതിനെഴിനാണ് സുചിത്രയെ വീട്ടില്‍ നിന്നും കാണാതായത്. മാര്‍ച്ച് 20 ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.
കോഴിക്കോട് സ്വദേശിയോടുള്ള അടുപ്പം മനസ്സിലാക്കി സൈബര്‍ വിദഗ്ദരുടെ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രശാന്തിന്‍റെ പലക്കാടുള്ള സുഹൃത്തിന്‍റെ വീടിന് സമിപത്ത് നിന്നും സുചിത്രയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തില്‍ നിന്നും കാലുകള്‍ വേര്‍പ്പെടുത്തിയ നിലയിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം കൊല്ലത്ത് നിന്നും പാലക്കാട് മൃതദേഹം തിരിച്ചറിഞ്ഞു. പിന്നാലെ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവിധ സമയങ്ങളിലായി സ്വര്‍ണവും പണവും സുചിത്രയില്‍ നിന്നും പ്രശാന്ത് തട്ടിയെടുത്തതായി അന്വേഷസംഘത്തിന് തെളിവ് ലഭിച്ചതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഡി വൈ എസ്സ് പി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തി ആക്കിയത്. 92 സാക്ഷികളാണ് പട്ടികയില്‍ ഉള്ളത്. 228 രേഖകളും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കൊടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. പ്രതി പ്രശാന്ത് ഇപ്പോള്‍ കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍റിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam