
ഇടുക്കി: തൊടുപുഴയില്‍ മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ ആർ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം ജെ ഷനവാസാണ് എംഡിഎമ്മെയും കഞ്ചാവുമായി പിടിയിലായത്. 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. അസോസിയേഷന്‍ നേതാവായ ഇയാള്‍ പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.
ഇടുക്കിയിലെ പൊലീസുകാര്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന വലിയ ശൃഖല പ്രവര്‍ത്തിക്കുന്നുവെന്ന് എക്സൈസിന് ലഭിച്ച വിവരമാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുമ്പ് എക്സൈസ് രഹസ്യമായി പരിശോധന തുടങ്ങിയിരുന്നു. ഈ പരിശോധനയില്‍ ഇന്നd ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച് സിവില്‍ പ`ലീസ് ഓഫrസര്‍ ഷാനവാസും ഇയാളില്‍ നിന്നും ലഹരി വാങ്ങാനെത്തിയ ഷംനാസ് ഷാജിയും പിടിയിലാകുന്നത്. ഷാനവാസ് പ`ലീസ് ക്യാമ്പുകളിലടക്കം വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങികഴിഞ്ഞു. അന്വേഷണവുമായി പൊലീസുദ്യോഗസ്ഥര്‍ സഹകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് എക്സൈസ് ആലോചിക്കുന്നത്.
അതിനിടെ എറണാകുളം പെരുമ്പാവൂരിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പെരുമ്പാവൂർ എക്സൈസ് നടത്തിയ പരിശോധനയിലാണ് അസം സ്വദേശി നജറുൾ ഇസ്ലാം ലഹരിമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്ന് 181 ചെറിയ കുപ്പികളിലായി നിറച്ച ഹെറോയിൻ കണ്ടെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള വിൽപ്പനയ്ക്കായി അസമിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നിരുന്നതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.
പെരുമ്പാവൂർ അറയ്ക്കപ്പടി വാത്തിമറ്റത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിൽ വില്‍പ്പന നടത്താൻ അതിതീവ്ര ലഹരിമരുന്നായ ഹെറോയിനുമായി നിൽക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിമരുന്ന് കണ്ടെടുത്തിന് പിന്നാലെ പ്രതിയുടെ താമസ സ്ഥലത്തും എക്സൈസ് തെരച്ചിൽ നടത്തി. തുടർന്നാണ് 181 ചെറിയ കുപ്പികളിലായി നിറച്ച ഹെറോയിൻ കണ്ടെടുത്തത്. ഓരോ കുപ്പി ഹെറോയിനും 2,000 മുതൽ 2,500 രൂപ വരെ വിലയ്ക്കാണ് പ്രതി വിറ്റിരുന്നത്. അസമിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരുന്ന ഹെറോയിൻ കൂടിയ വിലയ്ക്കാണ് പ്രതി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് അഞ്ച് ലക്ഷം രൂപയോളം വില വരും. വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam