യൂണിവേഴ്‌സിറ്റി വാട്‌സ് ആപ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ അശ്ലീല സന്ദേശം

By Web TeamFirst Published Jul 20, 2021, 11:42 AM IST
Highlights

ശനിയാഴ്ച രാത്രിയാണ് പോണ്‍ ചിത്രങ്ങളും വിദ്യാര്‍ത്ഥിനികളെയും അധ്യാപികമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല സന്ദേശങ്ങള്‍ പ്രചരിച്ചത്. പേപ്പര്‍ പ്രസന്റേഷനുവേണ്ടി അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയാണ് ഗ്രൂപ്പ് ആരംഭിച്ചത്.
 

ലഖ്‌നൗ: ലഖ്‌നൗ സര്‍വകലാശാല ബിഎ അഞ്ചാം സെമസ്റ്റര്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോയും വിദ്യാര്‍ത്ഥിനികളെക്കുറിച്ചും വനിതാ അധ്യാപകരെക്കുറിച്ചും അശ്ലീല കമന്റുകളും പ്രചരിച്ചു. ആന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രൂപീകരിച്ച വാട്‌സ് ആപ് ഗ്രൂപ്പിലാണ് പ്രചരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടര്‍ ഹസന്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ശനിയാഴ്ച രാത്രിയാണ് പോണ്‍ ചിത്രങ്ങളും വിദ്യാര്‍ത്ഥിനികളെയും അധ്യാപികമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല സന്ദേശങ്ങള്‍ പ്രചരിച്ചത്. പേപ്പര്‍ പ്രസന്റേഷനുവേണ്ടി അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയാണ് ഗ്രൂപ്പ് ആരംഭിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി 170 പേരാണ് ഗ്രൂപ്പിലുള്ളത്. ക്ലാസിലുള്ള ആണ്‍കുട്ടിയുടെ പേരിലാണ് വീഡിയോയും സന്ദേശവും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താന്‍ ഒന്നുമറിഞ്ഞിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടുപിടിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!