അര്‍ദ്ധരാത്രിയില്‍ പൊലീസ് ചമഞ്ഞ് വണ്ടി തടഞ്ഞ് കൊള്ള, യുപിയില്‍ പരാതിയുമായി യൂട്യൂബര്‍മാര്‍

By Web TeamFirst Published Nov 14, 2020, 4:05 PM IST
Highlights

രാത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന റോഡ് ചിത്രീകരിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകളെത്തിയതെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു
 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സിനിമാ ചിത്രീകരണത്തിനിടെ യൂട്യൂബേഴ്‌സിന്റെ പക്കല്‍ നിന്ന് പണം തട്ടി ഒരു സംഘം ആളുകള്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലായെത്തിയ സംഘം പൊലീസ് ആണെന്ന് പരിചയപ്പെടുത്തി, യൂട്യൂബേഴ്‌സിനെ മറികടന്നു വാഹനം തടഞ്ഞു. ശേഷമാണ് മോഷണം നടത്തിയത്. ശരദ് ഖന്ന, ശൗര്യ ചോപ്ര എന്നിവരാണ് സംഭവം നടന്നതായി ഗാസിയാബാദ് പൊലീസില്‍ പരാതി നല്‍കിയത്. 

രാത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന റോഡ് ചിത്രീകരിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകളെത്തിയതെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു. ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണമാല, പേഴ്‌സ്, കൂടാതെ തോക്കുവീശി കാറിന്റെ കീയും സ്വന്തമാക്കി. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 


 

click me!