കടക്കലിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: മരണത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടു, ബന്ധുവടക്കം കസ്റ്റഡിയിൽ

By Web TeamFirst Published Jul 4, 2020, 10:22 AM IST
Highlights

കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ രക്തകട്ടപിടിച്ചു കിടക്കുന്നതായയും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും പറയുന്നു. തുടക്കത്തിൽ തന്നെ  അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണമാരംഭിച്ചത്. 

കൊല്ലം: കടക്കലില്‍ ആറ് മാസം മുമ്പ് ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചില ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ചോദ്യംചെയ്ത് തുടങ്ങി.ഒരു ബന്ധുവടക്കം മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കേസ് ജില്ലാക്രൈബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയും വര്‍ധിച്ചു. 

ജനുവരി 23 നാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കടക്കല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജനുവരി 24 ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിടുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ രക്തകട്ടപിടിച്ചു കിടക്കുന്നതായയും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും പറയുന്നു. തുടക്കത്തിൽ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണമാരംഭിച്ചത്. 

റിപ്പോര്‍ട്ട് കിട്ടിയതോടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം കുട്ടിയുടെ അമ്മയെ ചിലര്‍ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ ബന്ധുക്കളുടെയടക്കം രക്തം ഉള്‍പ്പടെയുള്ളവ ഡിഎന്‍എ പരിശോധനക്കായി അയച്ചിട്ടുണ്ട്. അഞ്ച് മാസമായി കേസില്‍ കാര്യമായ പുരോഗതി ഇല്ലെന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.

click me!