എ​ട്ട് യുപി പോ​ലീ​സുകാരുടെ കൊലപാതകം: പി​ന്നി​ൽ കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​

By Web TeamFirst Published Jul 3, 2020, 2:40 PM IST
Highlights

 കാണ്‍പ്പൂരിന് സമീപം ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ എ​ട്ട് പോ​ലീ​സുകാരെ വെടിവച്ച് കൊലപ്പെടുത്തിയതിന് പി​ന്നി​ൽ കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യും സം​ഘ​വുമാണെന്ന് വ്യക്തമായി. 

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശിലെ കാണ്‍പ്പൂരിന് സമീപം ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ എ​ട്ട് പോ​ലീ​സുകാരെ വെടിവച്ച് കൊലപ്പെടുത്തിയതിന് പി​ന്നി​ൽ കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യും സം​ഘ​വുമാണെന്ന് വ്യക്തമായി. കൊലപാതകം അടക്കം അ​റു​പ​തോ​ളം കേ​സു​ക​ളു​ള്ള കൊടും കു​റ്റ​വാ​ളി​യാ​ണ് വി​കാ​സ് ദു​ബൈ. പൊലീസ് പിടിയില്‍ പലപ്പോഴും പെട്ടിട്ടുള്ള ഇയാള്‍ പലപ്പോഴും പൊലീസിനെ വെട്ടിച്ചും സ്വദീനം ഉപയോഗിച്ചും രക്ഷപ്പെടുകയായിരുന്നു.

ബിത്രു ഗ്രാമത്തില്‍ ഇന്നലെ നടന്നത്

അടുത്തിടെ നടന്ന ഒരു കൊലപാതകത്തില്‍ ഇയാളുടെ പങ്ക് മനസിലാക്കിയ കണ്‍പൂര്‍ പൊലീസിനെ ഡിവൈഎസ്പി നയിച്ച സംഘം ഇയാളുടെ ഗ്രാമമായ ബിത്രുവിലെത്തി. 15 പൊലീസുകാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പൊലീസിന്‍റെ നീക്കം നേരത്തെ തന്നെ  വി​കാ​സ് ദു​ബൈ മനസിലാക്കിയിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറായി നിന്നിരുന്നു എന്നാണ് മാധ്യമങ്ങളോട് പൊലീസ് പറയുന്നത്.

ഇതിനായി ആദ്യം വികാസിന്‍റെ ഗ്യാംങ്ങ് ഗ്രാമത്തിലേക്കുള്ള വഴി അടച്ചു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ൾ​പ്പെ​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യാ​ണ് പോ​ലീ​സ് സം​ഘം ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. ഇ​വി​ടെ എ​ത്തി​യ​തോ​ടെ ക്രി​മ​ന​ൽ സം​ഘം കെ​ട്ട​ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ​നി​ന്ന് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ചു. അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​യ​തു​കൊ​ണ്ട് പോ​ലീ​സി​ന് തി​രി​ച്ച​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. എ​ട്ട് പോ​ലീ​സു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പൊലീസിന്‍റെ വരവ് സംബന്ധിച്ച് വികാസിന് നേരത്തെ വിവരം കിട്ടിയതായി പൊലീസ് പറയുന്നു. ഈ രീതിയിലു അന്വേഷണം നടക്കുന്നുണ്ട്. പൊലീസിനെതിരായ വെടിവയ്പ്പിന് മുന്‍പേ വികാസ് ഗ്രാമം വിട്ടു എന്നാണ് സൂചന.

കൊള്ളയും കൊലപാതകവും നിറഞ്ഞ വികാസിന്‍റെ ചരിത്രം

1990 ൽ ​കൊ​ല​പാ​ത​ക​ക്കേ​സു​മാ​യാ​ണ് വി​കാ​സ് ദു​ബെ​യു​ടെ ക്രി​മി​ന​ൽ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ള്ള​യ​ടി​ക്ക​ൽ, ക​ലാ​പം എ​ന്നീ കു​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ചു​മ​ത്ത​പ്പെ​ട്ടു. 2001 ൽ ​കാ​ൺ​പൂ​രി​ലെ ബി​ജെ​പി നേ​താ​വി​നെ പി​ന്നാ​ലെ​യെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്നു. 2002 ൽ ​ദു​ബെ കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു.

ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച സി​ദ്ദേ​ശ്വ​ര്‍ പാ​ണ്ഡെ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ദു​ബെ​യെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ മി​ക്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​നേ​താ​ക്ക​ളു​മാ​യും ദു​ബെ​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തായാണ് ചില പ്രദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇയാളെ എന്തുകൊണ്ട് സുരക്ഷ നിയമപ്രകാരം നേരത്തെ തടവിലാക്കിയില്ല എന്ന ചോദ്യവും സര്‍ക്കാറിനെതിരെ ഉയരുന്നുണ്ട്.

click me!