
അഹമ്മദ് നഗർ: കൊടിയ ദാരിദ്ര്യത്തെ തുടർന്ന് അമ്മ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. 1.78 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. 32-കാരിയായ അമ്മ കൊടിയ ദാരിദ്ര്യത്തെ തുടർന്ന് കുഞ്ഞിനെ കൈമാറുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഷിർദി പട്ടണത്തിലാണ് സംഭവം.
നവംബർ ഏഴിനാണ് മൻപാഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ വാങ്ങിയ മഹാരാഷ്ടാ മലുന്ദ് സ്വദേശിയും യുവതിയെ സഹായിച്ച മൂന്ന് സ്ര്തീകളും ഒരു പുരുഷനും ഉൾപ്പെടെ നാലുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: നിലമ്പൂരിൽ രണ്ട് പേർ അറസ്റ്റിൽ
കഴിഞ്ഞ സെപ്തംബറിലാണ് യുവതിക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞിനെ പരിപാലിക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഇവർ. തുടർന്നാണ് കുഞ്ഞിനെ വിൽക്കാൻ ഇവർ തീരുമാനമെടുത്തത്.
പിന്നീട് മുംബൈയിലെ മലുന്ദിലെ വീട്ടിൽ വച്ചാണ് കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയത്. നിയമവിരുദ്ധമായി 1.78 ലക്ഷം രൂപ യുവതിക്ക് നൽകി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. തുടർന്നാണ് നവജാത ശിശവിനെ കണ്ടെത്തിയതും തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam