
തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദന്തവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വർക്കല സ്വദേശിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെ ഫോണുകളിലേക്കും യുവതിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്ന് തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.
പരാതിക്കാരിയുടെ ബന്ധു കൂടിയായ മെഡിക്കൽ കോളജിലെ ദന്ത ഡോക്ടർ സുബു, സീരിയൽ നടനായ നെടുങ്ങാട് സ്വദേശി ജാസ്മീർ ഖാൻ, വ്യാജ സിം എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. യുവതിയുടെ ദാമ്പത്യ ജീവിതം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ജാസ്മീർഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam