​കണ്ണില്ലാത്ത ക്രൂരത; ഗർഭിണിയായ തെരുവുനായയെ നിഷ്കരുണം തല്ലിക്കൊന്നു; 4 വിദ്യാർത്ഥികൾ അറസ്റ്റിൽ

Published : Nov 22, 2022, 11:33 AM IST
​കണ്ണില്ലാത്ത ക്രൂരത; ഗർഭിണിയായ തെരുവുനായയെ നിഷ്കരുണം തല്ലിക്കൊന്നു; 4 വിദ്യാർത്ഥികൾ അറസ്റ്റിൽ

Synopsis

ഗർഭിണിയായ തെരുവുനായയെ അതിക്രൂരമായി അടിച്ചു കൊന്ന സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. 

ദില്ലി: ​ഗർഭിണിയായ തെരുവുനായയെ അതിക്രൂരമായി അടിച്ചു കൊന്ന സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റും തടിയും ഇരുമ്പ് വടിയും ഉപയോ​ഗിച്ചാണ് നാലു പേർ ചേർന്ന് നായയെ തല്ലിക്കൊന്നത്. ഓഖ്ലയിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളാണ് ഇവർ നാലുപേരും എന്ന് പൊലീസ് വെളിപ്പെടുത്തി. നായ് കുരച്ചതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. ചത്ത നായയെ വയലിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 

ന്യൂ ഫ്രണ്ട്സ് കോളനി പ്രദേശത്താണ് സംഭവം നടന്നത്. അതിക്രൂരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നായയെ അടിച്ചു കൊല്ലാൻ കൂട്ടത്തിലൊരുവൻ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. നായയെ അടിക്കുന്ന സമയത്ത് കൂടെയുള്ളവർ ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 

കൊല്ലത്ത് 200 കിലോ റബര്‍ ഷീറ്റ് മോഷണം പോയി ഒപ്പം കൂട്ടില്‍ കിടന്ന നായക്കുഞ്ഞും

മൂവാറ്റുപുഴയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ