
ചെന്നൈ : തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിലിൽ കാണാതായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കായി തെരച്ചിൽ നടത്തിയപ്പോഴാണ് സീനിയർ വിദ്യാർത്ഥിയോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പൊലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.
യുവതിക്ക് വൈദ്യപരിശോധന നടത്തുമെന്നും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതി യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണർ നജ്മുൽ ഹോദ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, സംസ്ഥാനത്തെ കടലൂർ ജില്ലയിൽ 16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 17 വയസ്സുള്ള ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിക്ക് മംഗളസൂത്രം (വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന മാല) ഇടുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.
അതേസമയം മൂർച്ചയേറിയ ആയുധങ്ങളുമായി ട്രെയിനിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്ന യുവാക്കളെ പൊലീസ് പിടികൂടി. അഭ്യാസം ക്യാമറയിൽ കുടുങ്ങിയതോടയാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. ചെന്നൈയിലെ മൂന്ന് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതായി ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ചൊവ്വാഴ്ച ട്വിറ്ററിൽ അറിയിച്ചു. ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോർഡിൽ വാളുമായി മൂന്ന് പേർ തൂങ്ങിക്കിടക്കുന്ന വീഡിയോ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. ഗുമ്മിഡിപൂണ്ടി സ്വദേശികളായ അൻബരസു, രവിചന്ദ്രൻ, പൊന്നേരി സ്വദേശി അരുൾ എന്നിവരെയാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഇവരെല്ലാം പ്രസിഡൻസി കോളേജിലെ വിദ്യാർത്ഥികളാണെന്ന് ഡിആർഎം അറിയിച്ചു. വീഡിയോ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam