​ഗർഭിണിയായ മരുമകളെ പൊട്രോളൊഴിച്ച് കത്തിച്ചു, യുവതിയുടെ നില ​ഗുരുതരം, ഭർത്താവും മാതാവും പിടിയിൽ

Published : Jul 22, 2022, 11:59 AM ISTUpdated : Jul 22, 2022, 12:08 PM IST
​ഗർഭിണിയായ മരുമകളെ പൊട്രോളൊഴിച്ച് കത്തിച്ചു, യുവതിയുടെ നില ​ഗുരുതരം, ഭർത്താവും മാതാവും പിടിയിൽ

Synopsis

യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ​ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ​ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഹൈദരാബാദ് : നാല് മാസം ​ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീക്കൊളുത്തി. മകൻ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്ന ഇവ‍ർ മരുമകളെ പെട്രോളൊഴിച്ചാണ് തീക്കൊളുത്തിയത്. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാ​ഗർ മണ്ഡലിൽ ജൂലൈ 17നാണ് ക്രൂരമായ സംഭവം നടന്നത്. 

ആക്രമണത്തിൽ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ​ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ​ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണ്.

ഗർഭം തുടരുന്നതിനുള്ള മരുന്നിന് പകരം അലസിപ്പിക്കാനുള്ള മരുന്ന് മാറി നൽകി: മെഡിക്കൽ ഷോപ്പിനെതിരെ കേസ്

മലപ്പുറം: ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നൽകിയതിനെ തുടർന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. 

എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു ഗർഭിണിയായ യുവതി. ഡോക്ടറുടെ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ കാണിച്ചപ്പോൾ  പരാതിക്കാരന് ലഭിച്ചത് ഗർഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

Read More : ആറന്മുളയിൽ ഗ‌ർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം, ഭർത്താവ് അറസ്റ്റിൽ

തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറിയാണ് നൽകിയതെന്ന് വ്യക്തമായത്. ഡോക്ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയിട്ടുള്ളതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഡോ. എം സി നിഷിത് പറഞ്ഞു. 

Read More : പൂര്‍ണഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

സ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊണ്ടി മുതലുകളും രേഖകളും മഞ്ചേരി ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം