എസ്എസ്എൽസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; തളിപ്പറമ്പില്‍ വയോധികന്‍ അറസ്റ്റില്‍

Published : Jul 22, 2022, 10:33 AM IST
 എസ്എസ്എൽസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; തളിപ്പറമ്പില്‍ വയോധികന്‍ അറസ്റ്റില്‍

Synopsis

തളിപ്പറമ്പ് കോടതിക്ക് സമീപം പവിത്രം ഹൗസിൽ പി പവിത്ര കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കണ്ണൂർ: തളിപ്പറമ്പിൽ എസ്എസ്എൽസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വയോധികനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കോടതിക്ക് സമീപം പവിത്രം ഹൗസിൽ പി പവിത്രകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 

പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻപും ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Read Also: 45കാരൻ ഭാര്യയെയും മൂന്ന് പെൺമക്കളെയും ജനൽപാളികൊണ്ട് ആക്രമിച്ചു, 18കാരി മരണത്തിന് കീഴടങ്ങി, പ്രതി ഒളിവിൽ

ദില്ലിയിലെ ജോഹ്രിപൂരിലെ ജെയിൻ കോളനിയിൽ 45 കാരൻ ഭാര്യയെയും പെൺമക്കളെയും ജനൽ പാളി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ 18 കാരിയായ മകൾ മരിച്ചു. ഒരാൾ തന്റെ പെൺമക്കളെ ആക്രമിച്ചതായും പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കരവാൽ നഗർ പൊലീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുകയായിരുന്നു. 

ആശുപത്രിയിൽ എത്തിയപ്പോൾ, അമ്മയും മൂന്ന് പെൺമക്കളും അടക്കം നാല് പേരെ അവരുടെ ബന്ധുക്കളിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ, വ്യാഴാഴ്ച രാവിലെ 7.15 ന്, ദീപ് സെയ്ൻ ഭാര്യയുമായി വഴക്കുണ്ടാക്കി, തുടർന്ന് തകർന്ന ജനൽ ചില്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായി. അമ്മയുടെ നിലവിളി കേട്ട് പെൺകുട്ടികൾ ഇടപെട്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതി അവരെയും ആക്രമിക്കുകയായിരുന്നു.

പെൺമക്കളിൽ ഒരാൾക്ക് വയറിലും മറ്റുള്ളവർക്ക് നെഞ്ചിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ദീപ് സെയ്ൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ബന്ധുക്കളിൽ ഒരാളെ വിളിച്ച് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ പ്രതിയുടെ 18 വയസ്സുള്ള മകൾ മരണത്തിന് കീഴടങ്ങി. അതേസമയം, 23 വയസ്സുള്ള ഒരു മകളും അവരുടെ 42 കാരിയായ അമ്മയും ഇപ്പോഴും ചികിത്സയിലാണ്. 21 കാരിയായ മൂന്നാമത്തെ മകളെ ഡിസ്ചാർജ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചു. 

Read Also: എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം; ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം