ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം; അനാഥാലയത്തിലെ 15 കാരനെ തല്ലിച്ചതച്ച് വൈദികന്‍

By Web TeamFirst Published Sep 30, 2022, 11:21 PM IST
Highlights

മാതാപിതാക്കളുടെ മരണത്തെ തുടർന്ന് 2018 മുതൽ പീച്ചിയിലെ ദിവ്യ അനാഥാലയത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെയാണ് വൈദികന്‍ തല്ലിച്ചതച്ചത്

മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികൻ തല്ലിച്ചതച്ചു. തൃശ്ശൂർ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലാണ് പതിനഞ്ചുകാരനെ മർദിച്ചത്. സംഭവത്തില്‍  ഒല്ലൂർ പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രിയാണ് പീച്ചി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വൈദികന്‍ മർദ്ദനമേറ്റത്. സ്കൂൾ ബസ്സിലെ ആയയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഫാദർ സുശീൽ പതിനഞ്ചുകാരനെ മർദ്ദിച്ചത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; വൈദികൻ അറസ്റ്റിൽ

തല്ലുകൊണ്ട് പേടിച്ച് അനാഥാലയത്തിന് പുറത്തേക്ക് ഓടിയ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വൈദികന്‍റെ ക്രൂര മര്‍ദ്ദനം പുറത്തുവന്നത്. പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈ കാലുകളിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്.

മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസ്; ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഒല്ലൂർ പൊലീസ് ഫാദർ സുശീലിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് 2018 മുതൽ പീച്ചിയിലെ ദിവ്യ അനാഥാലയത്തിലാണ് വിദ്യാർത്ഥി താമസിക്കുന്നത്.

click me!