ട്യൂഷന് പോയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

Published : Jan 22, 2022, 12:15 AM IST
ട്യൂഷന് പോയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

Synopsis

ബസ്സിന്‍റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിൽ ആയതിനാൽ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല. 

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം (Sexual Abuse) നടത്തിയ  സ്വകാര്യ ബസ് ഡ്രൈവർ (Private Bus driver) അറസ്റ്റിൽ.  മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിന്‍റെ ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ (34) ആണ് പിടിയിലായത്. വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം. രാവിലെ റാണിയ ബസ്സിൽ ട്യൂഷൻ ക്ലാസിലേക്ക് പോകവെയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.

ബസ്സിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് നിര്‍ത്തുകയായിരുന്നു. കുട്ടി ഇറങ്ങേണ്ട മലബാർ കൃസ്ത്യൻ കോളേജ് സ്റ്റോപ്പില്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പകരം കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾറോഡിൽ ബസ്നിർത്തി കുട്ടിയെ ഡ്രൈവർ കടന്നുപിടിക്കുകയായിരുന്നു.  ആദ്യ ട്രിപ്പായതിനാൽ ബസ്സില്‍ മറ്റ് ജീവനക്കാർ  ഉണ്ടായിരുന്നില്ല. ബസ്സിന്‍റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിൽ ആയതിനാൽ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല. 

തുടർന്ന് സ്കൂളിലെത്തിയ വിദ്യാർത്ഥിനി അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞ കസബ പൊലീസ് ബസ് പിന്തുണർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്റ്റർ എൻ. പ്രജീഷ്, സബ് ഇൻസ്പെക്റ്റർ അഭിഷേക്, എസ്.സി.പി.ഒ- മാരായ ജയന്തി, സുധർമ്മൻ, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബസ് ഡ്രൈവറെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്