സംസാരം മാത്രമല്ല, ചാറ്റിംഗും; എഴുപതോളം ജീവനുകള്‍ കയ്യിലെടുത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്

Published : Dec 22, 2021, 01:37 PM ISTUpdated : Dec 22, 2021, 01:41 PM IST
സംസാരം മാത്രമല്ല, ചാറ്റിംഗും; എഴുപതോളം ജീവനുകള്‍ കയ്യിലെടുത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്

Synopsis

നല്ല സ്പീഡില്‍ ബസ് മുന്നോട്ട് പോകുമ്പോഴും ഡ്രൈവറുടെ ശ്രദ്ധമുഴുവന്‍ മൊബൈലില്‍ മറുപടി നല്‍കുന്നതിനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിയമലംഘനം ഒന്നിലധികം തവണ ആവര്‍ത്തിച്ചതോടെയാണ് ബസിലെ യാത്രക്കാരി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. 

തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ (National Highway) എഴുപതോളം യാത്രക്കാരുള്ള ബസില്‍ (Private Bus) മൊബൈലില്‍ മറുപടി നല്‍കിക്കൊണ്ട് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ് (Negligent Driving). ഇടതുകയ്യില്‍ സ്റ്റിയറിംഗ് പിടിച്ച് വലതുകയ്യില്‍ മൊബൈലും ഉപയോഗിച്ച് ബസ് ഓടിക്കുമ്പോള്‍ വാഹനത്തിന്‍റെ വേഗത അറുപത് കിലോമീറ്ററില്‍ കുറയുന്നുമില്ല. മൊബൈല്‍ ഫോണില്‍ സംസാരിക്കുക മാത്രമല്ല ചാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് ഈ ഡ്രൈവര്‍. ആലത്തൂര് നിന്ന് പാലക്കാട് വരെയും ഇത്തരത്തിലായിരുന്നു ഇയാള്‍ വാഹനം ഓടിച്ചത്. 

ബസിലെ യാത്രക്കാരി പകര്‍ത്തിയ ദൃശ്യങ്ങളടക്കമുള്ള പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തു. കുടുംബശ്രീ പ്രവര്‍ത്തകയായ വീട്ടമ്മ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവജന ക്ഷേമ ബോര്‍ഡ് അംഗത്തിന് അയച്ചുനല്‍കുകയായിരുന്നു.  നല്ല സ്പീഡില്‍ ബസ് മുന്നോട്ട് പോകുമ്പോഴും ഡ്രൈവറുടെ ശ്രദ്ധമുഴുവന്‍ മൊബൈലില്‍ മറുപടി നല്‍കുന്നതിനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിയമലംഘനം ഒന്നിലധികം തവണ ആവര്‍ത്തിച്ചതോടെയാണ് ബസിലെ യാത്രക്കാരി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. 

ഡ്രൈവറുടെ പേരില്‍ കേസെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ബസും കസ്റ്റഡിയിലെടുക്കും. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍  ഫോണ്‍ ഓടിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കുന്നത്. എന്‍ഫോഴ്സ്മെന്‍റ് നടത്തുന്ന പരിശോധനയില്‍ ഇത്തരക്കാര്‍ കുരുങ്ങാറുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. 

4 വയസുകാരന്‍റെ തലയിലൂടെ ബസ് കയറിയിറങ്ങി; കാത്തിരുന്നുണ്ടായ കണ്‍മണിക്ക് ദാരുണാന്ത്യം
പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കണ്‍മണിക്ക് മാതാപിതാക്കളുടെ മുന്നില്‍ വച്ച് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരനാണ് ബസ് കയറി കൊല്ലപ്പെട്ടത് . തിരുവനന്തപുരം കരകുളം കാച്ചാണ് അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്‍റെയും സജിതയുടേയും ഏകമകനാണ്  പാളയത്തുണ്ടായ അപകടത്തില്‍ മരിച്ചത്. നാലുവയസായിരുന്നു കുട്ടിയുടെ പ്രായം.

പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റ് ഓവുചാലില്‍ വീണ സംഭവം; ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ, പിഴയും ഒടുക്കണം
കണ്ണൂരില്‍ കെഎസ് ആർടിസി ബസിൽ യാത്ര ചെയ്യവേ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ  തലയറ്റ് വീണ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പ് സ്വദേശി  ഇ കെ ജോസഫിനെയാണ് മൂന്ന് മാസം തടവിനും ആറായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് വിധി പുറപ്പെടുവിച്ചത്. 2017 ഏപ്രിൽ 26 ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. ബസിൽ യാത്ര ചെയ്യവേ തമിഴ്നാട് സ്വദേശി സിബി ജയറാമെന്ന പതിമൂന്ന് കാരന്റെ തല പോസ്റ്റിലിടിച്ച് അറ്റ് സമീപത്തെ ഓവുചാലിൽ വീഴുകയായിരുന്നു. തല പുറത്തേക്ക് ഇടാന്‍ വിദ്യാര്‍ത്ഥി ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം