'അമ്മാവന്‍റെ പരിചയക്കാരൻ, വിശ്വസിച്ച് കൂടെപ്പോയി'; കമ്പനി സിഇഒ ആഡംബര ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന് യുവതി

Published : Jan 15, 2024, 12:03 PM IST
 'അമ്മാവന്‍റെ പരിചയക്കാരൻ, വിശ്വസിച്ച് കൂടെപ്പോയി'; കമ്പനി സിഇഒ ആഡംബര ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന് യുവതി

Synopsis

2023 സെപ്തംബർ 14ന് ചാണക്യപുരി ജില്ലയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടന്നത്. തന്‍റെ കമ്പനിയിലെ അസിസ്റ്റന്‍റ് മാനേജരായി പ്രവർത്തിച്ചിരുന്ന യുവതിയെ താൻ താമസിച്ചിരുന്ന സിഇഒ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

ദില്ലി: തന്‍റെ ഓഫീസിലെ മുൻ ജീവനക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയ്ക്കെതിരെ  പൊലീസ് കേസെടുത്തു. ഇന്ത്യൻ വംശജയും അമേരിക്കൻ പൌരയുടെ പരാതിയിലാണ് ദില്ലി പൊലീസിന്‍റെ നടപടി. ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ് തന്നെ സിഇഒ ബലാത്സംഗം യുവതി ദില്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

2023 സെപ്തംബർ 14ന് ചാണക്യപുരി ജില്ലയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടന്നത്. തന്‍റെ കമ്പനിയിലെ അസിസ്റ്റന്‍റ് മാനേജരായി പ്രവർത്തിച്ചിരുന്ന യുവതിയെ താൻ താമസിച്ചിരുന്ന സിഇഒ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവതിയുടെ അമ്മാവന്‍റെ സുഹൃത്തായിരുന്ന സിഇഒ ആണ് ഇവർക്ക് കമ്പനിയിൽ ജോലി കിട്ടാൻ സഹായിച്ചിരുന്നത്. ഒഫീഷ്യൽ മീറ്റിംങിനെന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയതെന്ന് പൊലീസ് പറയുന്നു.

'അറിയുന്ന ആളാണ്, അമ്മാവന്‍റെ പരിചയക്കാരനാണെന്ന ധൈര്യത്തിലുമാണ് താൻ ഹോട്ടലിൽ എത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു. എന്നാൽ ഹോട്ടൽ മുറിയിൽ വെച്ച് ഇയാള്‍ മോശമായി പെരുമാറുകയും ബലമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. സംഭവത്തിൽ സ്വകാര്യ കമ്പനി സിഇഒക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

Read More : '14-കാരിയെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയി'; ഹരിപ്പാടിനെ ഭീതിയിലാഴ്ത്തിയ മണിക്കൂറുകൾ, തെരച്ചിൽ, ട്വിസ്റ്റ് !

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ