അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ; അമ്മയെയും മകളെയും പിടികൂടാനായില്ല, ജില്ല വിട്ടെന്ന് സംശയം

Published : Apr 29, 2023, 11:55 PM ISTUpdated : Apr 29, 2023, 11:56 PM IST
അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ; അമ്മയെയും മകളെയും പിടികൂടാനായില്ല, ജില്ല വിട്ടെന്ന് സംശയം

Synopsis

വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവർ മുങ്ങി. അടിമാലിയിലെ കടയിൽ സ്വർണം പണയം വെച്ചതായും പൊലീസിന് വ്യക്തമായി.  

തൊടുപുഴ: അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ തൊടുപുഴയിലെ അമ്മയെയും മകളെയും ഇതുവരെ പിടികൂടാനായില്ല. വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവർ മുങ്ങി. അടിമാലിയിലെ കടയിൽ സ്വർണം പണയം വെച്ചതായും പൊലീസിന് വ്യക്തമായി.

തൊടുപുഴ ഇഞ്ചിയാനിയിലെ 44കാരൻ ഓമനക്കുട്ടന്‍റെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ മിൽഖയും മകൾ അനീറ്റയും ഇപ്പോഴും കാണാമറയത്തുതന്നെയാണ്. 3 ദിവസമായി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടക്കുകയാണ് ഇരുവരും.തൊടുപുഴയിൽനിന്ന് 60 കിലോ മീറ്റർ അകലെ അടിമാലിയിൽ ഇന്നലെ ഇവരെത്തിയിരുന്നു. ബന്ധുവീടുകളിൽ എത്തിയ കാര്യം തൊടുപുഴ പൊലീസ് അറിഞ്ഞു. അന്വേഷിച്ചെത്തിയെങ്കിലും 
മിൽഖയും അനീറ്റയും മുങ്ങി. എറണാകുളം ജില്ലയിലേക്ക് കടന്നെന്ന സംശയമാണ് ഈ ഘട്ടത്തിൽ പൊലീസിനുള്ളത്.

പണത്തിനായി കൈവശമുണ്ടായിരുന്ന ആഭരണം മിൽഖ കഴിഞ്ഞ ദിവസം പണയം വെച്ചിരുന്നു. അടിമാലിയിലാണ് പണയം വെച്ച് പണം വാങ്ങിയത്. അയൽവാസിയും ബന്ധുവുമായ ഓമനക്കുട്ടനെ കഴിഞ്ഞ ബുധനാഴ്‍ചയാണ് 41കാരി മിൽഖ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘം തല്ലിച്ചതച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുളകുപൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന പൊലീസ് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം ചേരാനല്ലൂർ സ്വദേശിയായ സന്ദീപും സുഹൃത്തുമാണ് തൊടുപുഴ പൊലീസിന്‍റെ പിടിയിലായത്. 30000 രൂപക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് ഇവർ മൊഴി നൽകിയിരുന്നു. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്തുക്കൾ കൂടിയാണ് അറസ്റ്റിലായ ഗുണ്ടകൾ. വ്യക്തി വൈരാഗ്യത്തെ തുടർന്നായിരുന്നു അനീറ്റയും മിൽഖയും അയൽവാസിയായ ഓമനക്കുട്ടനെ തല്ലിച്ചതക്കാൻ ക്വട്ടേഷൻ നൽകിയത്. തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Read Also: പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു, ഭർത്താവ് അറസ്റ്റിൽ


 

PREV
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്