
കൊച്ചി: പ്രമാദമായ റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി നാളെ. വിദേശത്ത് വച്ച് ഗൂഢാലോചന നടത്തിയ പ്രതികള്‍ കേരളത്തിലെത്തി സ്റ്റുഡിയോക്കുള്ളിൽ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുണ്ടായ വീഴ്ച കാരണം വിചാരണക്കിടെ സർക്കാർ അഭിഭാഷകനെ മാറ്റി നിയമിക്കേണ്ടി വന്ന കേസിലാണ് വിധി വരുന്നത്.
2018 മാർച്ച് 26നാണ് മടവൂരിലെ സ്റ്റുഡിക്കുള്ളിൽ വച്ച് പ്രതികള്‍ രാജേഷിനെ വെട്ടികൊലപ്പെടുത്തിയത്. ഖത്തറിലെ വ്യവസായിയായ സത്താറിൻെറ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിൽ. സത്താറിൻെറ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് ക്വട്ടേഷൻ നടപ്പാക്കിയത്. നേപ്പാള്‍ വഴി കേരളത്തിലെത്തിയ സാലിഹ് ക്വട്ടേഷൻ സംഘങ്ങളെ കൂട്ടാൻ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ടാക്കി. വിദേശത്ത് സാലിഹിനൊപ്പം ജോലി ചെയ്തിരുന്നവരും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും ചേർത്തു. ഒരു വാഹനവും സംഘടിപ്പിച്ച ശേഷമാണ് പ്രതികൾ കൊലപാതകം ചെയ്തത്.
കെലപാതകത്തിന് ശേഷം മുഖ്യപ്രതി സാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടു. വിദേശത്തു നിന്നാണ് സാലിഹിനെ പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സത്താർ ഇപ്പോഴും വിദേശത്താണ്. 12 പ്രതികളുള്ള കേസിൽ മുഖ്യസാക്ഷിയായിരുന്നത്. രാജേഷിൻെറ സുഹൃത്ത് കുട്ടനായിരുന്നു. ആക്രണത്തിൽ പരിക്കേറ്റ കുട്ടൻ വിചാരണ വേളയിൽ കോടതിയിൽ വച്ച് പ്രതികളെ തിരിച്ചറിഞ്ഞു. വിചാരണയുടെ അന്തമഘട്ടത്തിലെത്തിപ്പോള്‍ ഗൂഡാലോചനയിൽ വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യമുന്നയിച്ചതാണ് വലിയ തിരിച്ചടിയായത്.
വീണ്ടും സാക്ഷി വിസ്താരത്തിന് അവസരം വന്നപ്പോള്‍ പ്രതിഭാഗം ദൃക്സാക്ഷിയായ കുട്ടനെ വീണ്ടും വിസ്തരിച്ചു. പ്രതികളെ കണ്ടില്ലെന്ന് മുഖ്യസാക്ഷി മൊഴിമാറ്റിയത് പൊലിസിന് വലിയ തിരിച്ചടിയായി. പ്രോസിക്യൂട്ടറെ മാറ്റാൻ റൂറൽ എസ്പി ഡയറക്ടർ ജനറൽ ഓഫ് പ്രോസക്യൂഷന് കത്ത് നൽകി. ഒടുവിൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ് വാദം പൂർത്തിയാക്കിയത്. 120 സാക്ഷികളെ വിസ്തരിച്ചു. 51 തൊണ്ടിമുതലും 328 രേഖകളും കോടതി പരിശോധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ നാളെ വിധി പറയുന്നത്.
Read More : വായ്പ വാങ്ങിയ പണം തിരികെ കൊടുത്തില്ല,ഭർത്താവിന്‍റെ മുന്നിലിട്ട് ഭാര്യയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി
Read More : ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു, കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു: ഭാര്യ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam