സിലിച്ചർ എക്സ്പ്രസില്‍ മിന്നല്‍ റെയ്ഡ്; ഇറങ്ങിയോടി യുവാവ്, ഓടിച്ചിട്ട് പിടിച്ച് ആര്‍പിഎഫും എക്സൈസും

Published : Aug 01, 2022, 11:22 AM ISTUpdated : Aug 01, 2022, 11:24 AM IST
സിലിച്ചർ എക്സ്പ്രസില്‍ മിന്നല്‍ റെയ്ഡ്; ഇറങ്ങിയോടി യുവാവ്, ഓടിച്ചിട്ട് പിടിച്ച് ആര്‍പിഎഫും എക്സൈസും

Synopsis

പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനില്‍ എത്തിയ സിലിച്ചർ എക്സ്പ്രസിൽ പരിശോധന നടത്തവേ അസ്‍ലം ട്രെയിനില്‍ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ ഓടി. ഇതോടെ പിന്നാലെയെത്തി ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

പാലക്കാട്‌: ആര്‍പിഎഫും എക്‌സൈസ് റേഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ  പത്ത് കിലോ കഞ്ചാവ് പിടികൂടി.  പൊന്നാനി സ്വദേശി അസ്‌ലം (20) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനില്‍ എത്തിയ സിലിച്ചർ എക്സ്പ്രസിൽ പരിശോധന നടത്തവേ അസ്‍ലം ട്രെയിനില്‍ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ ഓടി.

ഇതോടെ പിന്നാലെയെത്തി ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് വാങ്ങി പാലക്കാട് ട്രെയിൻ ഇറങ്ങി പൊന്നാനിയിലേക്ക് കഞ്ചാവ് കടത്താനാണ് അസ്‍ലം പദ്ധതിയിട്ടിരുന്നത്. കഞ്ചാവ് കടത്തികൊണ്ടുവരാൻ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

ഇയാളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രതികൾ സമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മറ്റു ജില്ലകളിൽ കേസുകളിൽ ഉള്‍പ്പെട്ടവരാണോ പ്രതികളെന്നും അന്വേഷണം നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

തൊണ്ടിമുതൽ ട്രെയിനിൽ പാഴ്സൽ അയച്ചു, മാസം ഒന്ന് കഴിഞ്ഞു, ഓരോ മണിക്കൂറിനും 10 രൂപ പിഴ;  പുലിവാലു പിടിച്ച് പൊലീസ്

മാവേലിക്കര: ട്രെയിനിൽ പാഴ്സൽ അയച്ച തൊണ്ടിമുതലിൽ പുലിവാലു പിടിച്ചു പൊലീസ്. തൊണ്ടിമുതലായ സ്കൂട്ടർ കായംകുളം റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ കേന്ദ്രത്തിൽ അനാഥമായി കിടക്കുന്നു. കുറത്തികാട് പൊലീസ് സ്റ്റേഷനിലെ കേസുമായി (ക്രൈം നമ്പർ 281/ 2022) ബന്ധപ്പെട്ട തൊണ്ടിമുതലായ സ്കൂട്ടർ (കെഎൽ 29-എൽ-2521) ആണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ ഒരു മാസമായി ഇരിക്കുന്നത്.

ഷൊർണൂരിൽ നിന്ന് ട്രെയിൻ മാർഗം കഴിഞ്ഞ ജൂൺ 30ന് ആണ് കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് കുറത്തികാട് പൊലീസ് സ്കൂട്ടർ അയച്ചത്. അടുത്ത ദിവസം തന്നെ സ്കൂട്ടർ കായംകുളം പാഴ്സൽ ഓഫിസിലെത്തി. പാഴ്സൽ കൈപ്പറ്റാൻ യഥാസമയം ആരുമെത്തിയില്ല. പാഴ്സലിനു മുകളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു. 6 ദിവസം കഴിഞ്ഞു റെയിൽവേ അധിക‍ൃതർ കുറത്തികാട് പൊലീസിന്റെ ഫോൺനമ്പർ കണ്ടെത്തി വിവരം അറിയിച്ചു. ഇരുചക്രവാഹനങ്ങൾക്ക് 6 മണിക്കൂർ വരെ പാഴ്സലുകൾക്കു വാർഫേജ് (കയറ്റിറക്കുമതി) നിരക്ക് റെയിൽവേ ഈടാക്കാറില്ല. 6 മണിക്കൂറിനു ശേഷം ഓരോ മണിക്കൂറിനും 10 രൂപയും ജിഎസ്ടിയും അടയ്ക്കണമെന്നാണു നിയമം. കുറത്തികാട് പൊലീസ് ജൂലൈ ഏഴിനാണു തൊണ്ടിമുതൽ എടുക്കാനെത്തിയത്. 1502 രൂപ അടയ്ക്കാൻ റെയിൽവേ ആവശ്യപ്പെട്ടു. അടയ്ക്കാനാകില്ലെന്നു പൊലീസ് മറുപടിയും നൽകി.

ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, പൊലീസ് പരിശോധനയിൽ ഉറപ്പിച്ചു, കൃഷി കഞ്ചാവ് തന്നെ; 'നല്ലവനായ ഉണ്ണി' ജയിലിൽ

റെയിൽവേ പാഴ്സൽ വിട്ടു നൽകാൻ തയാറാകാതിരുന്നതോടെ പൊലീസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്ന് കോടതി റെയിൽവേക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. പിഴ അടയ്ക്കണമെന്നും ഇളവുകൾ നൽകാൻ റെയിൽവേ നിയമ പ്രകാരം സാധിക്കില്ലെന്നും റെയിൽവേ ബോധിപ്പിച്ചതോടെ ഹർജി കോടതി തള്ളി. വിധിക്കെതിതിരെ പുനഃപരിശോധന ഹർജി നൽകാൻ ഒരുങ്ങുകയാണ് പൊലീസ്. ആദ്യം 1502 രൂപയാണ് അടയ്ക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ അത് 7500 രൂപയായി ഉയർന്നു. പാഴ്സൽ വന്നതു കൃത്യമായി വിളിച്ചറിയിക്കുന്നതിൽ റെയിൽവേ വീഴ്ചവരുത്തിയെന്നാണു പൊലീസ് പറയുന്നത്. കുറത്തികാട്ടെ വീടിന്റെ കതക് തകർത്തു മോഷണം നടത്തിയ കേസിലെ ഒരു പ്രതി ഉപയോഗിച്ച സ്കൂട്ടർ പാലക്കാട് ലക്കിടിയിൽ ഒരു വാടക വീട്ടിൽ നിന്നു ജൂൺ 30ന് ആണു പൊലീസ് കണ്ടെത്തിയത്.റെയിൽവേക്കു വേണ്ടി അഭിഭാഷകൻ അനിൽ വിളയിൽ ഹാജരായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം