
കൊല്ലം: പ്രതിശ്രുത വരൻ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുര്‍ബല വകുപ്പുകള്‍ ഇട്ട് പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് റംസിയുടെ ബന്ധുക്കള്‍. ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിനല്‍കുമെന്ന് ബന്ധുക്കള്‍. അതേസമയം കൂടുതല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിശ്രുത വരന്‍ ഹാരിസ് മുഹമദിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു
വരൻ ഹാരീസ് മുഹമദില്‍ മാത്രം കേസ്സ് ഒതുക്കിതീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യ ചെയ്ത റംസിയുടെ ബന്ധുക്കളുടെ പ്രധാന ആരോപണം. സീരിയല്‍ നടി ലക്ഷമി പ്രമോദിനെ ചോദ്യചെയ്തതിന് ശേഷം വിട്ടയച്ചതില്‍ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
റംസിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ കുട്ടുനില്‍ക്കുകയും ഗര്‍ഭചിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യത ഹാരിസിന്‍റെ അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണം. നിലവില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിഒരുക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം ആത്മഹത്യ പ്രേരണ കുറ്റം വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തി എന്നി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രണ്ട് ദിവസത്തിനകം വീണ്ടു ചോദ്യം ചെയ്യും.
ഇവര്‍ റംസിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങള്‍ പരിശോധിച്ചുവരികയാണന്നും പൊലീസ് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നേരിട്ട് അന്വേഷിക്കാന്‍ നീക്കം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam