
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെ കെസ്. മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് വടക്കേക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കുട്ടികള്‍ പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പള്ളിക്ക് സമീപത്തെ സ്കൂളിന്‍റെ മാനേജര്‍ കൂടിയായ ഫാദര്‍ ഇടവേള സമയത്ത് പ്രാര്‍ത്ഥനയ്ക്കെത്തിയ കുട്ടിയോട് മോശമായി പെരുമാറി. ഇക്കാര്യം പെണ്‍കുട്ടി സ്കൂളിലെത്തി അധ്യാപികയെ അറിയിച്ചു. അധ്യാപിക വിവരം ചൈല്‍ഡ് ലൈനിനെ അറിയച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. മജിസ്ട്രേറ്റിന് മുമ്പില്‍ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസ് വേണ്ടെന്ന നിലപാടിലായിരുന്നു രക്ഷിതാക്കളെങ്കിലും ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ കേസെടുക്കുകയായിരുന്നു.
സംഭവം പുറത്തായതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയി. കണ്ണിന്‍റെ ചികിത്സയ്ക്ക് പോവുകയാണെന്നും ആരും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും പറഞ്ഞാണ് വൈദികന്‍ സ്ഥലം വിട്ടതെന്നാണ് ലഭിച്ച വിവരം. പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam