
കാലടി: എറണാകുളം കാലടിയിൽ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് ബന്ധം തുടരാനാവില്ലെന്ന് ഭാര്യ നിലപാടടെടുത്തതോടെ. തമിഴ്നാട് സ്വദേശി രത്നവല്ലിയെയാണ് ഭർത്താവ് മഹേഷ് കുമാർ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പൊലീസിൽ എത്തി പരാതി നൽകിയ മഹേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്നലെ മഹേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കാലടി കാഞ്ഞൂരിൽ റൈസ്മില്ലിലും, കൂലിപ്പണിയുമായി വർഷങ്ങൾക്കു മുൻപേ എത്തിയതാണ് മഹേഷ് കുമാർ. എട്ടുവർഷം മുൻപാണ് രത്നവല്ലിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് കാഞ്ഞൂരിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് രത്നവല്ലി മഹേഷ് കുമാറിനോട് പറഞ്ഞു. ഓണം അവധിക്ക് രത്നവല്ലി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി.
കാലടിയിൽ വച്ച് പരിചയപ്പെട്ട മുത്തുവെന്ന സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടയിൽ പൊങ്കൽ അവധിക്ക് നാട്ടിൽ പോയ മഹേഷ് കുമാർ രത്നവല്ലിയെ കാലടിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ കാലടിയിൽ എത്തിയപ്പോഴും മുത്തുവിനൊപ്പം പോവുകയാണെന്ന് രത്നവല്ലി ആവർത്തിച്ചു. തുടർന്നാണ് പ്രകോപിതനായ പ്രതി വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് ഇവരെ കൊണ്ട് പോയി തുണി മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ കാലടി പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകി. സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. മഹേഷ്കുമാറിന്റെ മൂന്നാം വിവാഹം ആണിത്. പ്രതിക്ക് 20 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. രത്നവല്ലിക്കു കുട്ടികൾ ഉണ്ടായിരുന്നില്ല. ഇവരുടെ സുഹൃത്ത് മുത്തുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Read More : 'മോശമായി ദേഹത്ത് സ്പർശിച്ചു', എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam