
കൊച്ചി: എറണാകുളം കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി രത്‍നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതി തോട്ടത്തിൽ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്. ഇന്നലെ ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം മറനീങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam