കോട്ടയത്ത് ക്രിമിനൽ കേസ് പ്രതികൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റ് മരിച്ചു

Published : Jun 24, 2023, 10:17 PM ISTUpdated : Jun 24, 2023, 10:20 PM IST
കോട്ടയത്ത് ക്രിമിനൽ കേസ് പ്രതികൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റ് മരിച്ചു

Synopsis

ലിജോയെ കൊന്നശേഷം കത്തിയുമായി നടന്നുപോയ ജോസിനെ ഈരാറ്റുപേട്ട പൊലീസ് പിടികൂടുകയായിരുന്നു. സഹോരനെ കൊന്ന കേസിൽ ഉൾപ്പെടെ പ്രതിയാണ് ജോസ്. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ 33 കാരനെ അമ്മയുടെ സഹോദരൻ കുത്തിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള എറണാകുളം സ്വദേശി ലിജോ ജോസഫാണ് കൊല്ലപ്പെട്ടത്. പ്രതി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോസിന്‍റെ വീട്ടിലാണ് ലിജോ താമസിച്ചിരുന്നത്. ഉച്ചയോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ലിജോയെ ജോസ് കത്തികൊണ്ട് കുത്തുകയായിരുന്നു. സംഘർഷത്തിനിടെ ജോസിന്‍റെ മകൻ സെബാസ്റ്റ്യനും പരിക്കേറ്റു. ലിജോയെ കൊന്നശേഷം കത്തിയുമായി നടന്നുപോയ ജോസിനെ ഈരാറ്റുപേട്ട പൊലീസ് പിടികൂടുകയായിരുന്നു. സഹോരനെ കൊന്ന കേസിൽ ഉൾപ്പെടെ പ്രതിയാണ് ജോസ്. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ലിജോയും.

Also Read: വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; കേസായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്