
ജാജ്പൂർ (ഒഡീഷ): വിലയച്ചൊല്ലി തർക്കത്തെ തുടർന്ന് ഭക്ഷണം കഴിക്കാനെത്തിയ ആളുടെ മേലിൽ തിളച്ച എണ്ണ ഒഴിച്ച് ഹോട്ടലുടമ. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലാണ് സംഭവം. ഉടമയും ഭക്ഷണം കഴിക്കാനെത്തിയ ആളും വിലയെപ്പറ്റിയും ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയും തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് ഉടമ തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തിൽ 48 കാരനായ ഉപഭോക്താവിന് ഗുരുതരമായി പൊള്ളലേറ്റു.
കട്ടക്കിൽ നിന്ന് 45 കിലോമീറ്റർ വടക്കുകിഴക്കായി ബാലിചന്ദ്രപൂർ ഗ്രാമത്തിലെ താമസക്കാരനായ പ്രസൻജിത് പരിദക്കാണ് പരിക്കേറ്റത്. ശനിയാഴ്ചയാണ് സംഭവം. ഇയാൾ ഭക്ഷണം കഴിക്കാൻ പ്രാദേശിക മാർക്കറ്റിലെ ഭക്ഷണശാലയിലേക്ക് പോയപ്പോഴാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രവാകർ സാഹൂ എന്നയാളാണ് ആക്രമിച്ചത്.
തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് പരിദ ഉടമയായ പ്രവാകർ സാഹുവിനോട് പരാതിപ്പെട്ടു. പിന്നീട് ഭക്ഷണത്തിന്റെ വിലയെ ചൊല്ലി ഉപഭോക്താവും ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഉടമ തിളച്ച എണ്ണ ഒഴിച്ചു. മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പരിദയെ കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബാലിചന്ദ്രപൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമാകാന്ത മുദുലി പറഞ്ഞു.
വീടുകയറി ദമ്പതികളെ അക്രമിച്ച സംഭവം: കൊലക്കേസ് പ്രതിയടക്കം 4 പേർ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam