വിസ്യനഗരം: പശുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ 62കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിസ്യനഗരം ജില്ലയിലെ രാജം റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിൽ ലാൻഡ് ആൻഡ് സർവേ വകുപ്പ് അസി. ഡയറക്ടറായി വിരമിച്ച പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പശുക്കളെയും വളർത്തു നായ്ക്കളെയും ഇയാൾ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ സ്വഭാവത്തെക്കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും അറിയാമായിരുന്നെങ്കിലും പുറത്തുപറഞ്ഞിരുന്നില്ല.
സ്കൂളിൽ റിവോൾവറുമായി എത്തിയ ഹെഡ്മാസ്റ്റർ വിരട്ടി! ഭയന്ന് കുഴഞ്ഞുവീണ അധ്യാപകൻ ആശുപത്രിയിൽ
ശാരീരികവും മാനസികവുമായി നല്ല ആരോഗ്യമുള്ളയാളാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരിൽ ഒരാൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഡി നവീൻ കുമാർ പറഞ്ഞു. പശുവുമായി ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 377 പ്രകാരവും മൃഗങ്ങൾക്കെതിരായ ക്രൂരത കൈകാര്യം ചെയ്യുന്ന വകുപ്പുകൾ പ്രകാരവും ഞങ്ങൾ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam