ഭാര്യയെ കൊന്ന് 300 കഷണങ്ങളാക്കി വെട്ടിമുറിച്ചു; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

Published : Feb 26, 2020, 12:05 PM IST
ഭാര്യയെ കൊന്ന് 300 കഷണങ്ങളാക്കി വെട്ടിമുറിച്ചു; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

Synopsis

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച് സൂക്ഷിച്ച മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം. 

ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം. 78കാരനായ സോംനാഥ് പരീദയ്ക്കാണ് ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സോംനാഥിനെ ശിക്ഷിച്ചത്.

2013-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2013ജൂണ്‍ മൂന്നിനാണ് 62കാരിയായ ഭാര്യ ഉഷശ്രീ പരീദയെ സോംനാഥ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ജൂണ്‍ 21ന് സോംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന മകള്‍ രണ്ടാഴ്ചയോളം അമ്മയെ ഫോണില്‍ കിട്ടാതിരുന്നതോടെ സംശയം പ്രകടിപ്പിച്ചു. അമ്മയോട് സംസാരിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് ഇതിന് തയ്യാറായില്ല.

Read More: നിധി കണ്ടെത്താനും ഗര്‍ഭം ധരിക്കാനും പ്രത്യേക പൂജ; യുവതിയെയും സഹോദരിമാരേയും പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മകള്‍ ബന്ധുവിനോട് ആവവശ്യപ്പെട്ടു. വീട്ടിലെത്തിയ ബന്ധുവിനും അസ്വാഭാവികത തോന്നിയതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തില്‍ മൃതദേഹം 300 കഷണങ്ങളാക്കി സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.   
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ