
ബേക്കൽ: സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നലെയാണ് കൊല്ലം സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ നടൻ കൂടിയായ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ പരാതിയുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതി നൽകിയത്. പെരിയയിലെ ഒരു ഹോം സ്റ്റെയിൽ വച്ചായിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.
ഹോം സ്റ്റേയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തന്‍റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡി വൈ എസ് പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ബേക്കൽ പൊലീസ് കേസ് സിനിമ നടൻ കൂടിയായ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനെതിരെ കേസെടുത്ത് ചോദ്യം ചെയ്യുകയാണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിൽ മധുസൂധനൻ അഭിനയിട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ആലുവയിൽ കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ് ഐ അറസ്റ്റിലായി എന്നതാണ്. ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് ഇതോടെ നാല് മലയാളികൾ അറസ്റ്റിലായി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചത് വാഴക്കുളം സ്വദേശിയും തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജന്‍റെ മകനുമായ നവീന് വേണ്ടിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനിടെ മകനെ വിദേശത്തേക്ക് കടക്കാൻ ഗ്രേഡ് എസ് ഐ ആയ അച്ഛൻ സഹായിച്ചിരുന്നു. ഇതാണ് വിരമിക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ ഗ്രേഡ് എസ് ഐ സാജന് കുരുക്കായത്.
മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam