കോട്ടയത്ത് മുന്‍ പൊലീസുദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

Published : Nov 24, 2019, 05:48 PM ISTUpdated : Nov 24, 2019, 05:50 PM IST
കോട്ടയത്ത് മുന്‍ പൊലീസുദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

Synopsis

രാവിലെ അഞ്ചേകാലിന് പത്രമിടാനെത്തിയ യുവാവാണ് ഒരാള്‍ റോഡിന് സമീപം കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയത് ശ്രദ്ധയില്‍പ്പെട്ടു.

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ സ്വദേശി ശശിധരനാണ് മരിച്ചത്. അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ അഞ്ചേകാലിന് പത്രമിടാനെത്തിയ യുവാവാണ് ഒരാള്‍ റോഡിന് സമീപം കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയത് ശ്രദ്ധയില്‍പ്പെട്ടു. നാട്ടുകാരെ വിളിച്ച് കൂട്ടിയപ്പോഴാണ് ശശിധരനാണെന്ന് മനസിലായത്. പുലര്‍ച്ചെ നടക്കാനിറങ്ങിയതായികുന്നു ശശിധരൻ.

പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ശശിധരന്‍റെ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിനോട് ചേർന്നുള്ള വഴിയെച്ചൊല്ലി യുവാവും ശശിധരനും തമ്മിൽ വാക്തർക്കം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്ന് രാത്രി വിദേശത്തേക്ക് പോകാനിരിക്കെയാണ് ശശിധരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്