
ഗാസിയാബാദ്: ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി ബാഗിലാക്കി മൂന്നിടങ്ങളിൽ തള്ളി. റിക്ഷ ഡ്രൈവറായ മിലാൽ പ്രജാപതിയെന്ന നാൽപതുകാരനാണ് കൊലപാതകം നടത്തിയത്. 23-കാരനായ രാജസ്ഥാൻ സ്വദേശി അക്ഷയ് കുമാറാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ സുഹൃത്തായ അക്ഷയ്ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം നടത്തിയത്. ശനിയാഴ്ച പുലർച്ചെ ഖോഡ പുഷ്ത കോളനിയിൽ സംശയ സാഹചര്യത്തിൽ കണ്ട ബാഗിന് സമീപം തെരുവുനായകൾ എത്തിയതോടെയാണ് സമീപവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
വ്യാഴാഴ്ച അക്ഷയ് കുമാറിനെ വീട്ടിലേക്ക് വിളിക്കാൻ പ്രജാപതി ഭാര്യയോട് ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ അക്ഷയ് കുമാർ വീട്ടിലെത്തിയപ്പോൾ, ഭാര്യ പൊള്ളലേറ്റ തന്റെ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. അക്ഷയ് കുമാറിന് കുടിക്കാൻ എന്തോ പാനീയം നൽകിയ ശേഷം കോടാലി കൊണ്ടി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വെട്ടി 15 കഷണങ്ങളാക്കി. ബാഗുകളിലായി സൂക്ഷിച്ച മൃതദേഹം രാത്രി ഒരു മണിയോടെ പുഷ്ത പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി തള്ളുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷണർ ദിക്ഷ ശർമ പറഞ്ഞു.
Read more: വിമാനത്തിനകത്ത് ജീവനക്കാരിയോട് മോശമായി പെരുമാറിയ യാത്രക്കാരനെതിരെ നടപടി; വീഡിയോ
യുവതി പ്രജാപതിയുടെ രണ്ടാം ഭാര്യയാണ്. ഇരുവർക്കും പ്രായപൂർത്തിയായ ഒരു മകളുണ്ട്. ആദ്യ വിവാഹത്തിൽ പ്രജാപതിക്ക് മൂന്ന് മക്കളുമുണ്ട്. നാലുപേരും ഖോഡയിലെ ഇതേ വീട്ടിലാണ് താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ കുട്ടികളും മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്നു വർഷമായി അക്ഷയ്യെ യുവതിക്ക് പരിചയം ഉണ്ടായിരുന്നു. ഒരു തവണ ഇരുവരും ഒളിച്ചോടുകയും ചെയ്തിരുന്നു. പിന്നീട് തിരിച്ചുവന്നു. പ്രജാപതി വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ അക്ഷയ് അവിടെ എത്താറുണ്ടായിരുന്നു എന്നും ഇതാണ് കൊലപാതകത്തിന് പ്രകോപനം എന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam