ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; അച്ഛനും ബന്ധുവും അറസ്റ്റില്‍

Published : Jan 23, 2023, 06:17 PM ISTUpdated : Jan 23, 2023, 07:00 PM IST
ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; അച്ഛനും ബന്ധുവും അറസ്റ്റില്‍

Synopsis

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോൾ ആയിരുന്നു അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധു വീട്ടിൽ സന്ദർശനതിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോൾ ആയിരുന്നു അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധു വീട്ടിൽ സന്ദർശനതിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അച്ഛൻ്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

അതേസമയം, കണ്ണൂരില്‍ പോക്സോ പീഡന കേസിലെ പ്രതി കീഴടങ്ങി. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. 11 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. എന്നാൽ ജാമ്യ ഹർജി കോടതി തള്ളി. ഇതോടെ മറ്റ് വഴികളില്ലാതെ കീഴടങ്ങുകയായിരുന്നു.

Also Read: പതിന‍ഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നൂറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ