കോഴിക്കോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മോഷ്ടാവെത്തിയത് പുലർച്ചെ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Oct 08, 2022, 09:25 AM ISTUpdated : Oct 08, 2022, 09:35 AM IST
കോഴിക്കോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മോഷ്ടാവെത്തിയത് പുലർച്ചെ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തി തുറന്ന നിലയിൽ. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്. എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.  6 ഭണ്ഡാരത്തിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കുന്നു. വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 3:34 ന് ക്ഷേത്രത്തിൽ കടന്നതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു.  സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹെല്‍മെറ്റ് ധരിച്ച് മോഷ്ടാവ് അകത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 


 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്