
മൂന്നാര്‍: ഇടുക്കിയില്‍ മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി. തീർത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്, സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പെരിയകുടിയിൽ രമേശിൻറെ അമ്മാവൻറെ പേരിലുള്ള വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് രമേശ് എത്തിയത്. ഇവിടെ വച്ച് ഇന്നലെ രാത്രി രമേശും സുരേഷും മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായതായാണ് സംശയം.
തുടർന്ന് പ്രകോപിതനായ സുരേഷ് കമ്പി വടികൊണ്ട് ബന്ധുവായ രമേശിനെ അടിച്ചു വീഴ്ത്തിയ ശേഷം വായിൽ കമ്പി കുത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും എത്തിയ ശേഷം ഇൻക്വസ്റ്റ് നടത്തും. ഇതിനു ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.
Read More : ബൊലേറോ പിക്കപ്പില്‍ രഹസ്യ അറ, മണം വരാതിരിക്കാന്‍ പഴകിയ മീന്‍; 155 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam