
കൊച്ചി: ആലുവയിൽ തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം. കോട്ടൺ ബസാർ എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. അര ലക്ഷം രൂപയുടെ തുണിത്തരങ്ങൾ നഷ്ടമായെന്നാണ് കടയുടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കടയിൽ സൂക്ഷിച്ച മൂവായിരം രൂപയും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. കവർച്ച നടത്തിയ ആളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ കവർച്ചയാണിത്. എന്നാൽ കഴിഞ്ഞ രണ്ട് കേസുകളിലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam