ചെങ്ങന്നൂർ മുളക്കുഴയിൽ വൻകവർച്ച; മോഷ്ടാവ് അകത്തു കടന്നത് ജനലഴികൾ മുറിച്ചുമാറ്റി

Published : Feb 16, 2023, 02:59 AM IST
ചെങ്ങന്നൂർ മുളക്കുഴയിൽ വൻകവർച്ച; മോഷ്ടാവ് അകത്തു കടന്നത് ജനലഴികൾ മുറിച്ചുമാറ്റി

Synopsis

 പുലർച്ചെ നാലരയ്ക്ക് റോജിയുടെ ഭാര്യ ഡെയ്‌സി അടുക്കള ഭാഗത്ത് വെളിച്ചം കണ്ടു. ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതറിയുന്നത്. 

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ വൻകവർച്ച നടന്നു. 20 പവൻ സ്വർണ്ണവും പതിനായിരം രൂപയുമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ 
ചെങ്ങന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. 

മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി കുര്യന്റെ വീട്ടിലായിരുന്നു മോഷണം. ജനലഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. പുലർച്ചെ നാലരയ്ക്ക് റോജിയുടെ ഭാര്യ ഡെയ്‌സി അടുക്കള ഭാഗത്ത് വെളിച്ചം കണ്ടു. ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതറിയുന്നത്. സിസിടിവി ഉള്ളതിനാൽ വീടിന്റെ പിൻഭാഗം വഴിയാണ് കള്ളൻ അകത്തുകടന്നത്.

കഴിഞ്ഞ ദിവസം വീടിന് സമീപത്ത് സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ചെങ്ങന്നൂർ പൊലീസ് പറഞ്ഞു. 

Read Also: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരിക്കില്ല

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ