
ഇടുക്കി: ഇടുക്കി പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന് അൻപതിനായിരം രൂപയോളം മോഷ്ടിച്ചു. ശ്രീകോവിലും കുത്തിപൊളിക്കാൻ ശ്രമം നടത്തി. ക്ഷേത്ര അങ്കണത്തിലുള്ള ഏഴ് കാണിക്ക വഞ്ചികൾ തകർത്തിട്ടുണ്ട്. ശാന്തൻപാറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡിനെയും വിരലടയാള വിദഗ്ദ്ധരെയും സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഇടുക്കി മണിയാറൻകുടിയിലും മോഷണം നടന്നു. പട്ടാപ്പകൽ വീട് തുറന്നാണ് കള്ളന്‍ സ്വർണം മോഷ്ടിച്ചത്. മണിയാറൻകുടി കരിപ്പമറ്റത്ത് നിജോ ശിവൻറെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മോഷണം നടന്നത്. ബസ് ഡ്രൈവറായ നിജോ ജോലിക്കും ഭാര്യ തൊഴിൽ ഉറപ്പ് ജോലിക്കും പോയ സമയത്താണ് വീട് തുറന്ന് മോഷണം നടത്തിയത്.
താക്കോൽ പതിവായി വയ്ക്കുന്ന സ്ഥലം മനസിലാക്കിയ മോഷ്ടാവ് വീട് താക്കോൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കമ്മലും മോതിരവുമാണ് മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം പിൻവാതിൽ വഴി രക്ഷപെട്ട മോഷ്ടാവ് അയൽവാസിയായ ഊളാനിയിൽ മനുവിന്റെ വീട്ടിൽ മോഷണ ശ്രമം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam